Sunday, 6 January 2013

അമ്മതന്‍ പൊന്‍മക്കള്‍



അമ്മതന്‍ പൊന്‍മക്കള്‍

അമ്മ കരയുന്നു മനം പൊട്ടിക്കരഞ്ഞിടുന്നു അമ്മതന്‍ കണ്ണുനീര്‍ ധാരയായ് ഒഴുകുന്നു 
തിന്മയെ വാരിപുണര്‍ന്നു മക്കള്‍ അമ്മതന്‍ നെഞ്ചില്‍ ചവുട്ടി നടന്നകലുന്നു
ശാന്തിയെങ്ങും നിറഞ്ഞൊരു നാളില്‍, നന്മയെങ്ങും വിളഞ്ഞൊരീ മണ്ണില്‍
സ്നേഹത്തിന്‍ മുത്തുകള്‍ മുളച്ചൊരീ നാട്ടില്‍, അത് പടര്‍ന്നു പന്തലിച്ചൊരീ ഭൂവില്‍ 
ദുഷ്ടനാം ചെകുത്താനിന്‍ പിറകില്‍ അമ്മതന്‍ മക്കളും തുള്ളിച്ചാടി മറിഞ്ഞിടുന്നു 
"മുത്തശ്ശി" കഥ പറഞ്ഞൊരീ നാട്ടിലിപ്പോള്‍ തോക്കുകള്‍ പീരങ്കികള്‍ കഥ പറയുന്നു
ശാന്തിയെ കയ്യിലെടുത്തു അമ്മാനമാടും ചിലര്‍ അവിടെയശാന്തി വന്നുന്നിറയുവോളം
നന്മയും സ്നേഹവും കാരുണ്യവുമെല്ലാം മക്കളില്‍ നിന്നെങ്ങുപ്പോയെന്നമ്മക്കറിഞ്ഞുകൂടാ
എന്നെങ്കിലുമൊരു നാള്‍ മക്കള്‍തന്‍ മനം മാറും വീണ്ടും ശാന്തിയും സ്നേഹവും നന്മയും പൊട്ടി മുളക്കും
അമ്മ മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കുന്നു മക്കളോടായി കെഞ്ഞുന്നു 'നിര്‍ത്തുക' നിങ്ങളീ കോലാഹലങ്ങള്‍
പരസ്പരം സ്നേഹിക്ക നിങ്ങള്‍ ഏവരെയും വിദ്വേഷം മറന്നെല്ലാം
ഭാഷാ വേഷ ഭൂഷാതി വിവേചനമില്ലാതെ ഏവരും നിങ്ങള്‍തന്‍ സോദരരല്ലോ
മക്കള്‍ തന്‍ വിദ്വേഷം കണ്ടുനില്‍ക്കാനമ്മക്കാവില്ല അമ്മയ്ക്കും നോവുമെന്നോര്‍ക്ക നിങ്ങള്‍
നിങ്ങളെല്ലാം എന്‍ പൊന്‍മക്കള്‍ ഭൂമിമാതാവെന്നയെന്‍ പൊന്‍മക്കള്‍

2 comments:

  1. എന്നെങ്കിലുമൊരു നാള്‍ മക്കള്‍തന്‍ മനം മാറും വീണ്ടും ശാന്തിയും സ്നേഹവും നന്മയും പൊട്ടി മുളക്കും
    നോവുമെന്നോര്‍ക്ക നിങ്ങള്‍

    നന്നായിരിക്കുന്നു വരികള്‍.

    ReplyDelete
  2. നന്ദി റാംജി,ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമാണല്ലോ ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്നത്..

    ReplyDelete