Sunday, 1 July 2012

കള്ളൻ







മുറിയില്‍ എന്തോ ഒരനക്കം,ആരോ മുറിയില്‍ കയറിയിരിക്കുന്നു,ഞാന്‍ മെല്ലെ കണ്ണ് തുറന്നു  നോക്കി.തലയും കണ്‍പ്പീലികളും നരച്ച ഒരു വൃദ്‌ധന്‍,അയാള്‍ എന്തോ തിരയുകയാണ്.കള്ളനാണ് തീര്‍ച്ച. ഞാന്‍ കട്ടിലില്‍ നിന്നും പതുക്കെ എഴുന്നേറ്റു.അനക്കം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി കയ്യിലിരുന്ന വടി കൊണ്ടെന്നെ അടിക്കാനായി ഓങ്ങി,ഞാന്‍ വടിയില്‍ കയറിപ്പിടിച്ചു.വടിയില്‍ പിടിച്ചു വലിച്ചുക്കൊണ്ട് അയാളെന്‍റെ കയ്യില്‍ കടന്നുപ്പിടിച്ചു,ഞാന്‍ പരമാവധി ബലം പ്രയോഗിച്ചു കൈവിടുവിക്കാന്‍ നോക്കി.പക്ഷെ അയാളെന്‍റെ കയ്യിലെ പിടി മുറുക്കുകയാണ്,എന്‍റെ ഞരമ്പുകള്‍ മുറുകുന്നു,രക്തത്തിന്‍റെചലനം നിലച്ചുക്കൊണ്ടിരിക്കുന്നു,സിരകള്‍ നിശ്ചലമാകുന്നു,എന്‍റെ കൈ തളരുകയാണ്.ഒരു കിളവന് ഇത്രയും ആരോഗ്യമോ? വീണ്ടുമോന്നുമാലോചിച്ചില്ല ഞാനയാളുടെ തള്ളവിരലില്‍ ആഞ്ഞുക്കടിച്ചു,വേദന കൊണ്ട് “ഞാന്‍” പുളഞ്ഞുപ്പോയി.ചാടിയെഴുന്നേറ്റു നോക്കുമ്പോള്‍ എന്‍റെ തള്ളവിരലില്‍ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു.


അപ്പോഴും ടൈംപീസിന്‍റെ സൂചി അഞ്ചില്‍ നിന്നും പ്രയാണം തുടരുകയായിരുന്നു.

1 comment:

  1. സ്വപ്‌നങ്ങള്‍ ധാരാളം കാണുന്നുണ്ട് അല്ലെ?

    ReplyDelete