മര്‍ത്യാ നീയെന്തിനു ഭയക്കുന്നു, ജനിച്ചാലോരിക്കല്‍ മരിക്കുമെന്നറിയില്ലയോ ?
മനുഷ്യനീ ലോകത്തില്‍ ഭയമെന്നതോന്നുണ്ടെങ്കിലതു മരണത്തെ മാത്രമാണെന്നോര്‍ക്ക
കരഞ്ഞു കൊണ്ടീ ഭൂമിയില്‍ പിറക്കും മാനവര്‍,കരയിക്കുന്നു മരണത്തിലൂടെയേറെ പേരെ..
കാലത്തിന്‍ ചിറകിലേറി മനുഷ്യര്‍ പുരോഗമനത്തിന്‍ പാതയിലേറെ മുന്നേറുന്നു.
മാരണമാണിപ്പോള്‍ മനുഷ്യന് മരണം അതിനെ മാറ്റി നിര്‍ത്താന്‍ കഴിയുമോയെന്നറിയട്ടെ
മനസ്സിലിട്ടു കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കും മാനവരതിനു മുന്‍പേ മരിച്ചു പോകുന്നു
അങ്ങനെയാ അധ്യായമാവിടെയവസാനിക്കും മാനവര്‍ പിന്നെയും അന്വേഷണങ്ങള്‍ തുടരും
അന്വേഷണങ്ങള്‍ക്ക് അവസാനമില്ലെന്നോര്‍ക്കുക മരണം മനുഷ്യനെ കീഴ്പെടുത്തുക തന്നെ ചെയ്യും
Saturday, 19 January 2013
ഭാഗ്യദോഷം
ഏതോ മൂകസന്ധ്യയിലാരോ പാടി,
ഏഴായിരം പിശാചുക്കള്‍ അതേറ്റുപാടി
മനുഷ്യരാശിതന്‍ നാശമടുത്തു
മാനവര്‍ തമ്മില്‍ തല്ലി മരിച്ചു
പിശാചുക്കള്‍ ഭൂവിലിറങ്ങി
പിച്ചവെക്കും പൈതങ്ങളതുകണ്ട് ഭയന്നു
മനുഷ്യരാശിതന്‍ അടിത്തറയിളകി ധര്‍മ്മവും നീതിയും ഇളകിത്തെറിച്ചു
മതത്തിനോ മണ്ണിനോ വേണ്ടി മനുഷ്യര്‍ തമ്മില്‍ കലഹം
കലിയുഗത്തിന്‍ കാളിമയില്‍ മനുഷ്യര്‍ മുങ്ങിക്കുളിച്ചു
ധര്‍മ്മ അധര്‍മ്മ നീതി അനീതികള്‍ തമ്മിലേറ്റ് മുട്ടുന്നു
ആത്മമിത്രങ്ങള്‍,ബന്ധുക്കള്‍,കൂടപ്പിറപ്പുകള്‍ തമ്മിലേറ്റ് മുട്ടുന്നു
ഇവിടെയോ അധര്‍മ്മം ജയിക്കുന്നു അനീതി നിലന്നില്‍ക്കുന്നു
ചൂടിനാല്‍ ഭൂമി വരളുന്നു,
ചുടു നിണത്താല്‍ ഭൂമി കുളിക്കുന്നു
ഭൂ നിലങ്ങള്‍ വെട്ടി മുറിക്കപ്പെടുമ്പോള്‍
ഭൂമിതന്‍ ആര്‍ത്തനാദം ആര് കേള്‍ക്കാന്‍ ?
കാറ്റിന്‍ വേഗത്തില്‍ മനുഷ്യര്‍ കാലത്തെ മറിക്കടക്കുന്നു
കലിയുഗത്തില്‍ ജീവിക്കും മാനവര്‍ കാരണമില്ലാതെയും കലഹിക്കുന്നു
ആര്‍ക്കുവേണ്ടിയെന്തിനുവേണ്ടിയെന്നറിഞ്ഞുക്കൂടാ
ആര്‍ക്കും ആരോടും പകയില്ലതാനും
അന്ധനും മൂകനും ബധിരനുമുള്ളീ ഭൂവില്‍
ആരും അന്ധമൂകബധിരരുമല്ലതാനും
മരണം മനുഷ്യനെ മറ്റൊരു ലോകത്തെത്തിക്കും
മനുഷ്യര്‍ അവിടെയും കലഹിക്കില്ലെന്നെന്തുറപ്പ്?
മരണം ഒരിക്കലെ സംഭവിക്കുകയുള്ളൂവെന്നതിനാല്‍
മരണത്തെ ഭയമില്ലാത്തവരുമുണ്ടി ഭൂമിയില്‍
ഭാവി പ്രവചിക്കാന്‍ പറ്റിയവരാരും ഭൂമിയിലില്ലയെന്നതൊരു നഗ്ന സത്യം
ഭാവിത്തലമുറയെന്തു ചെയ്തുയിതിനെല്ലാം ഭാഗ്യദോഷം എന്നെല്ലാതെ എന്തുചൊല്ലാന്‍
Sunday, 6 January 2013
അമ്മതന്‍ പൊന്‍മക്കള്‍
അമ്മതന്‍ പൊന്‍മക്കള്‍
അമ്മ കരയുന്നു
മനം പൊട്ടിക്കരഞ്ഞിടുന്നു അമ്മതന്‍ കണ്ണുനീര്‍ ധാരയായ് ഒഴുകുന്നു
തിന്മയെ
വാരിപുണര്‍ന്നു മക്കള്‍ അമ്മതന്‍ നെഞ്ചില്‍ ചവുട്ടി നടന്നകലുന്നു
ശാന്തിയെങ്ങും
നിറഞ്ഞൊരു നാളില്‍, നന്മയെങ്ങും വിളഞ്ഞൊരീ മണ്ണില്‍
സ്നേഹത്തിന്‍
മുത്തുകള്‍ മുളച്ചൊരീ നാട്ടില്‍, അത് പടര്‍ന്നു പന്തലിച്ചൊരീ ഭൂവില്‍
ദുഷ്ടനാം
ചെകുത്താനിന്‍ പിറകില്‍ അമ്മതന്‍ മക്കളും തുള്ളിച്ചാടി മറിഞ്ഞിടുന്നു
"മുത്തശ്ശി" കഥ
പറഞ്ഞൊരീ നാട്ടിലിപ്പോള്‍ തോക്കുകള്‍ പീരങ്കികള്‍ കഥ പറയുന്നു
ശാന്തിയെ
കയ്യിലെടുത്തു അമ്മാനമാടും ചിലര്‍ അവിടെയശാന്തി വന്നുന്നിറയുവോളം
നന്മയും സ്നേഹവും
കാരുണ്യവുമെല്ലാം മക്കളില്‍ നിന്നെങ്ങുപ്പോയെന്നമ്മക്കറിഞ്ഞുകൂടാ
എന്നെങ്കിലുമൊരു
നാള്‍ മക്കള്‍തന്‍ മനം മാറും വീണ്ടും ശാന്തിയും സ്നേഹവും നന്മയും പൊട്ടി മുളക്കും
അമ്മ മക്കള്‍ക്കായ്
പ്രാര്‍ത്ഥിക്കുന്നു മക്കളോടായി കെഞ്ഞുന്നു 'നിര്‍ത്തുക' നിങ്ങളീ കോലാഹലങ്ങള്‍
പരസ്പരം
സ്നേഹിക്ക നിങ്ങള്‍ ഏവരെയും വിദ്വേഷം മറന്നെല്ലാം
ഭാഷാ വേഷ ഭൂഷാതി
വിവേചനമില്ലാതെ ഏവരും നിങ്ങള്‍തന്‍ സോദരരല്ലോ
മക്കള്‍ തന്‍
വിദ്വേഷം കണ്ടുനില്‍ക്കാനമ്മക്കാവില്ല അമ്മയ്ക്കും നോവുമെന്നോര്‍ക്ക നിങ്ങള്‍
നിങ്ങളെല്ലാം എന്‍
പൊന്‍മക്കള്‍ ഭൂമിമാതാവെന്നയെന്‍ പൊന്‍മക്കള്‍
Subscribe to:
Comments (Atom)


