പുലര് കാലെ പെയ്ത മഴയില്‍ ഓര്‍മ്മയിലേക്കോടിയെത്തി എന്റെ ബാല്യം,
ഞാനോടി നടന്ന ഇടവഴികളില്‍, കാലികള്‍ മേയുന്ന പാടങ്ങളില്‍,ഇന്നുമുണ്ടാ ബാല്യം,
ചെമ്പകപ്പൂവിന് നിറമുള്ള എന്‍ സഖിയും ഞാനും മണ്ണപ്പം ചുട്ട് കളിച്ച ബാല്യം,
പിച്ചകപ്പൂ മാല കൊരുത്ത് അച്ചനും അമ്മയും കളിച്ച ബാല്യം,
അന്നൊരു രാവിലവളെന്നോടു ചൊല്ലി ഞാനിന്നു പോയി നാളെ വരാമെന്ന്
പിന്നെയും പുലരി വന്നു കൂടെ മഴയും "പക്ഷെ" അവള് മാത്രം വന്നില്ല.
ഞാനവളെയും തേടിയലഞ്ഞു അവള് പോയതെവിടേക്കെന്നെനിക്കറിയില്ലായിരുന്നു,
പലരോടും ചോദിച്ചു ആരുമൊന്നും പറഞ്ഞില്ല ഞാന്‍ അവളെയും കാത്തിരുന്നു.
എന്‍ പ്രിയ സഖി ഇന്നു ഞാറിയുന്നു നീ പോയതെവിടേക്കെന്ന്
നീയെത്തിയ ലോകത്തും മഴപ്പെയ്യുന്നുവോ? നീയെന്നെയുംകാത്തിരിക്കുന്നുവോ?
ഒരു നാളില്‍ ഞാനുമവിടെയെത്തും ആ നിമിഷത്തിനായി കാത്തിരിപ്പൂ ഞാന്‍
Saleem Valiyakath

എവിടേക്കാണ് പോയത്?
ReplyDeleteഎന്നിട്ട് അങ്ങോട്ട് പോകാന്‍ കാത്തിരിക്കയാണോ?
അത് വേണ്ടായിരുന്നു.
ധാരാളം എഴുതുക.
എല്ലാവിധ ആശംസകളും.
പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുന്നത് നന്ന്
നന്ദി രാംജി
ReplyDelete