അകലെയെവിടെയോ പട്ടി ഓരിയിടുന്ന ശബ്ദം, സമയം പാതിരയായിരിക്കുന്നു. വിജനമായ പാത,ഇരുവശത്തുമുള്ള
മരങ്ങളുടെ ചില്ലകള്‍ക്കിടയിലൂടെ നിലാവിന്റെ കസവ് വെളിച്ചം ഊര്‍ന്നിറങ്ങി നിഴലുകളായി
ആടുന്നു. കനത്ത നിശബ്ധദ ആ പാതയിലൂടെ ഏകനായി നടക്കുമ്പോള്‍ മനസ്സില്‍
എന്തെന്നില്ലാത്ത ഒരു ഭയം കഥകളിലും മറ്റും കേള്‍ക്കുന്ന പോലെ യക്ഷികളുണ്ടാകുമോ? വെള്ളസാരിയുമുടുത്ത്
ചുണ്ണാമ്പ് ചോദിച്ചു അടുത്തുവന്നു കഴുത്തിലെ ഞരമ്പ് കടിച്ചു മുറിച്ചു രക്തം
കുടിക്കുന്ന യക്ഷികള്‍, ഓരോ നിഴലിനും പേടിപ്പെടുത്തുന്ന ഓരോരോ രൂപങ്ങള്‍ ചിലതിനു
ആനയുടെ ചിലത് പോത്തിന്റെ കാലന്റെ വാഹനമാണല്ലോ പോത്ത് എന്നോര്‍ത്തപ്പോള്‍ എന്റെ ഭയം
ഇരട്ടിയായി. പെട്ടെന്ന് ഒരു പട്ടി മോങ്ങികൊണ്ട് എന്റെയടുത്തുകൂടി കടന്നു പോയി
ഞെട്ടിത്തിരിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഒരു വണ്ടി ഭയങ്കരമായ അലര്‍ച്ചയോടെ “അലാറം”
മുഴക്കിക്കൊണ്ട് എന്‍റെ നേര്‍ക്ക് പാഞ്ഞുവരുന്നു ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ചുകൊണ്ട്
ഓടി ഇല്ല എനിക്ക് ഓടാനാവുന്നില്ല എന്‍റെ കാലുകള്‍ കുഴയുന്നു സര്‍വത്ര ഞരമ്പുകളും
തളരുന്നു എന്നെ ആകെ വിയര്‍ക്കുന്നു ഞാനിപ്പോള്‍ വീഴും, വീണു. ആ വണ്ടി എന്‍റെ
ദേഹത്തുക്കൂടെ കയറിയിറങ്ങി, വാരിയെല്ലുകള്‍ നുറുങ്ങുന്ന ശബ്ദം വേദന കൊണ്ട് ഞാന്‍
പുളയുന്നു എന്‍റെ ബോധം നഷ്ടപെടാന്‍ തുടങ്ങുന്നു വളരെ പ്രയാസപെട്ടു ഞാന്‍
നോക്കുമ്പോള്‍ കറുത്ത് തടിച്ച് വലിയ ചുണ്ടുകളുള്ള ചോരക്കിനിയുന്ന പല്ലുകള്‍ കാട്ടി
അതിന്‍റെ ഡ്രൈവര്‍ എന്നെ നോക്കി ചിരിക്കുന്നു.
“അലാറം” ഇപ്പോഴും അടിച്ചുക്കൊണ്ടിരിക്കുന്നു ഞാന്‍ മെല്ലെ കണ്ണുത്തുറന്നു നോക്കുമ്പോള്‍
ക്ലോക്കില്‍ സമയം അഞ്ചര “ദൈവമേ” രാവിലെ കാണുന്ന സ്വപ്നം ഫലിക്കുമോ എന്തോ?
