രാവിലെ ബൈക്കിന്റെ ചാവിയുമെടുത്ത് ഇറങ്ങിയപ്പോഴേ മനസ്സില്‍ എന്തോ എടുക്കാന്‍ മറന്നത് പോലെയൊരു ശങ്ക.എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല.കയ്യിലേക്ക് നോക്കി വാച്ച് എടുത്തിട്ടുണ്ട്,പോക്കറ്റില്‍ തപ്പി നോക്കി മൊബൈല്‍ ഫോണും പേഴ്സും എടുത്തിട്ടുണ്ട്.പിന്നെയുള്ളത് തല ചീകാനുള്ള ചീപ്പാണ് അതും ഉണ്ട്.ആ ... എന്തെങ്കിലും ആകട്ടെ എന്ന് കരുതി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു വീടിനു പുറത്തിറങ്ങി. എങ്കിലും എന്തായിരിക്കും ഞാന്‍ മറന്നതെന്നുള്ള ചിന്ത വഴിയിലുടന്നീളം എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.ബൈക്ക് ഗ്രാമ വീഥിയില്‍ നിന്നും നഗരത്തിലേക്കുള്ള് വീഥിയില്‍ കയറിയതും ഒരു പോലീസുകാരന്‍ എന്‍റെ ബൈക്കിനു കൈ കാണിച്ചു. ലിഫ്ടിനായിരിക്കും എന്ന് കരുതി ഞാന്‍ ബൈക്ക് നിറുത്തി.ഫൈന്‍ അടക്കാനുള്ള രശീതി കയ്യിലേക്ക് തന്നപ്പോഴാണ്
എന്‍റെ തല സംരക്ഷിക്കാനുള്ള ശിരോ കവചമാണ് ഞാന്‍ എടുക്കാന്‍ മറന്നത് എന്നെനിക്കു മനസ്സിലായത്.
(കേരളത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കാലത്ത് കുറിച്ചത്)